top of page
Search

വീട് സ്വന്തമാക്കാൻ ഇതാണോ നല്ല സമയം?








ഒരു വീട് എന്നത് എല്ലാവരുടെയും സ്വപനം ആണ്.ആ സ്വപ്നം പൂവണിയുന്നതിനു പറ്റിയ സമയം ഇതാണോ? 2020 ലെ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് പഠനം പുറത്തു വിട്ട റിപ്പോർട്ടിൽ എൺപത്തൊന്പത് ശതമാനം ആളുകളും പറയുന്നത് അതെ എന്നാണ്.


കൊറോണ മൂലം കടുത്ത പ്രതി സന്ധി നേരിട്ടപ്പോൾ പല സ്ഥാപനങ്ങളും വീട്ടിൽ ഇരുന്നുള്ള ജോലി ചെയ്യലിൽ മാത്രമായി ഒതുങ്ങി പോയി. ആളുകൾ എല്ലാം തന്നെ വർക്ക് ഫ്രം ഹോം എടുക്കുവാൻ നിര്ബന്ധിതരായി. ഇത് അവരെ സ്വന്തം വീട് എന്നൊരു സ്വപ്നത്തിലേക്ക് നയിക്കുകയും ചെയ്തു.മുംബൈ , ഡല്‍ഹി , ബംഗ്ലൂര്‍ , പൂനെ , ചെന്നൈ , ഹൈദരാബാദ് എന്നിവിടങ്ങളിലെ റിയല്‍ എസ്റ്റേറ്റ്‌ മൂല്യം കണക്കിലെടുത്താണ് ഇത് പറയുവാൻ സാധിക്കുന്നത്.


ബാങ്കുകൾ ഹോം ലോൺ റേറ്റ് കുറച്ചതും,കമ്പനികള്‍ നല്‍കുന്ന ഡിസ്‌കൗണ്ട് എന്നിവയെല്ലാം തന്നെ ആളുകളെ ഈ മേഖലയിലേക്ക് അടുപ്പിച്ചിട്ട് ഉണ്ട്.ഇതിൽ ഒരു തൊണ്ണൂറു ശതമാനം ആളുകളും നല്ല ഒരു നിക്ഷേപം എന്ന നിലയിലാണ് വീടുകൾ വാങ്ങുവാൻ തുടങ്ങുന്നത്.


സ്ഥിരമായി ഒരു വരുമാനം കിട്ടുന്ന ഏരിയ തന്നെ നോക്കി വേണം തിരഞ്ഞെടുക്കാൻ. ഐടി കമ്പനികൾ കൊടികുത്തി വാഴുന്ന നമ്മുടെ നാട്ടിൽ ഉറപ്പായും വാടയ്ക്ൿ എടുക്കുവാൻ വീട് അന്വേഷിക്കുന്നവർ ഏറെ ആണ്.അത്കൊണ്ട് തന്നെ ഒരു സ്ഥിര വരുമാനം ആഗ്രഹിക്കുന്ന എല്ലാവര്ക്കും നിക്ഷേപിക്കാൻ പറ്റിയ ഒരു ഏരിയ തന്നെ ആണ് റിയൽ എസ്റ്റേറ്റ്.


13 views0 comments
bottom of page