top of page
Search

നിങ്ങളുടെ പണം ഭൂമിയുടെ യഥാർത്ഥ മൂല്യം കണക്കാക്കി നിക്ഷേപിക്കൂ







ഭൂമിയോ , വീടുകളോ , ഫ്ളാറ്റുകളോ വാങ്ങുന്നത് ദീർഘകാല നിക്ഷേപങ്ങൾ ആണ്.പക്ഷേ അടി തെറ്റിയാൽ ആനയും വീഴും.സുരക്ഷിത നിക്ഷേപം നടത്തും മുൻപേ ഇതൊന്നു ശ്രെദ്ധിക്കു.


റിയൽ എസ്റ്റേറ്റ് മേഖലയെ ആശ്രയിക്കുന്ന നിക്ഷേപകർ നിരവധിയാണ് ആണ്.അടിയ്ക്കടി ഉണ്ടാകുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില വര്ധന തന്നെയാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപം ആകര്ഷകമാക്കുന്നത്.എന്നാൽ ലൊക്കേഷൻ, ഭൂമിയുടെ മൂല്യം, വില വര്ധനയ്ക്കുള്ള സാധ്യത, തുടങ്ങി നിരവധി കാര്യങ്ങൾ വില ഇരുത്തി വേണം റിയൽ എസ്റ്റേറ്റ് നിക്ഷേപം അല്ലെങ്കിൽ ഭൂമി വാങ്ങൽ


സ്ഥലം / സ്ഥാനം പ്രധാനം ആണ്


ഭൂമി വാങ്ങുവാൻ തയ്യാറെടുക്കുമ്പോൾ അതിന്റെ സമീപ പ്രദേശത്തു വരാൻ പോകുന്ന പുതിയ പ്രോജെക്ടുകൾ, വരാൻ സാധ്യതയുള്ള വീടുകൾ,സമീപ പ്രക്ടീഷത്തു കിടക്കുന്ന സ്ഥലങ്ങൾ എല്ലാം തന്നെ നിക്ഷേപകനു ബോധ്യം ഉണ്ടാകണം.സ്ഥലത്തേക്കുള്ള വഴിയും പൂർണമായും നിങ്ങളുടെ ഉടമസ്ഥതയിൽ ആണെന്ന് ഉറപ്പാക്കണം.


നിങ്ങൾ വാങ്ങുന്ന പ്രോപ്പർട്ടിയുടെ മൂല്യം കണക്കാക്കുക


ഭൂമിയുടെ നിലവിലെ വില അടിസ്ഥാനമാക്കിയാണ് ഭാവി വിലക്കുള്ള സാധ്യതയും കൂടുന്നത്,. ഭൂമിയ്ക്ക് മറ്റ് ബാധ്യതകൾ ഇല്ലെന്ന് ഉറപ്പാക്കാം. വാടകയ്ക്ക് നൽകാനുള്ള കെട്ടിടങ്ങൾ നിര്മിയ്ക്കുകയൊ, കടകൾ നിർമിയ്ക്കുകയോ ഒക്കെയാണ് ലക്ഷ്യമെങ്കിൽ വില വര്ധനയ്ക്കുള്ള സാധ്യത കൂടി മനസിലാക്കിയിരിക്കണം. എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രോപ്പർട്ടി ആണ് വാങ്ങുൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതൊരു ദീർഘകാല നിക്ഷേപം ആണ്. അതുകൊണ്ട് തന്നെ ഗതാഗത സൗകര്യങ്ങളും, ജല ലഭ്യതയും ഒക്കെ ഉറപ്പാക്കണം.


ഭൂമിയുടെ ഉടമസ്ഥാവകാശവും ഡോക്യുമെൻറേഷനും


വാങ്ങുന്ന ഭൂമിയ്ക്ക് ബാധ്യതകൾ ഇല്ലാത്തതാണെന്നും എന്തെങ്കിലും നിര്മാണ പ്രവര്ത്തനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ച് നിയമ തടസങ്ങൾ ഒന്നും ഉണ്ടാകാനിടയില്ലാത്ത ഭൂമിയാണെന്നും ഉറപ്പാക്കണം. തീരദേശ ഭൂമിയാണോ,കരഭൂമിയാണോ എന്നതു സംബന്ധിച്ച ധാരണ വേണം. കൂടാതെ ഭൂമി നിയമപരമായി രജിസ്റ്റര് ചെയ്തിട്ടുള്ളതാണെന്നും വ്യാജ വിൽപ്പത്രം ഉൾപ്പെടെ ചമച്ച് കൈമാറുന്നതല്ലെന്നും ഉറപ്പാക്കണം. ഭൂമിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഡോക്യുമെൻറേഷൻ നടപടികൾക്ക് സമയം എടുക്കുമെങ്കിലും രജിസ്ട്രേഷൻ ഉറപ്പു വരുത്താം.




13 views0 comments
bottom of page