top of page
Search

നിങ്ങളുടെ സ്വപ്‍ന ഭവനം സ്വന്തമാക്കുവാൻ കേരളത്തിലെ ഈ സ്ഥലങ്ങൾ






ദൈവത്തിന്റെ സ്സ്വന്തം നാടായ കേരളം , നിക്ഷേപങ്ങളുടെ കലവറ ആയിക്കൊണ്ടിരിക്കുന്നു.ദിനംപ്രതി വർധിച്ചു വരുന്ന വിവരസാങ്കേതികവിദ്യ പല സ്ഥലങ്ങളും , കൈയടക്കി കൊണ്ട് ഇരിക്കുന്നു. അത് കൊണ്ട് തന്നെ റിയൽ എസ്റ്റേറ്റ് മേഖലയും കുതിച്ചുയരുന്നു. നിക്ഷേപങ്ങൾ കൂട്ടുന്നതിനും ഇത് സാധ്യമാക്കുന്നു. പ്രധാനമായും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് , തൃശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ ആണ് റിയൽ എസ്റ്റേറ്റിന്റെ സാദ്ധ്യതകൾ കൂടിക്കൊണ്ട് ഇരിക്കുന്നത്.



കൊച്ചി


അറബിക്കടലിന്റെ റാണി, വ്യവസായത്തിന്റെയും, വിവരസാങ്കേതികവിദ്യയുടെയും റാണി.സ്മാർട്ട് സിറ്റിയും, ഇൻഫോപാർക്കും കൊച്ചിയുടെ മാറ്റു കൂട്ടുന്നു. ജോലി തേടി ചേക്കേറുന്നവർ സ്വന്തമായി ഒരു ഭവനം സ്വപനം കാണുന്നതും ഇവിടെ തന്നെ എന്ന് നിസംശയം പറയാം.അതോടൊപ്പം തന്നെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇത് വളരെ അധികം സ്വാധീനം ചെലുത്തുന്നു,റിയൽ എസ്റ്റേറ്റിന് ഒരു തലസ്ഥാനം ഉണ്ടായിരുന്നു എങ്കിൽ ഉറപ്പായും അത് നമ്മുടെ കൊച്ചി തന്നെ ആകുമായിരുന്നു.


തിരുവനന്തപുരം


കേരളത്തിന്റെ തലസ്ഥാനം , അനന്തപുരി ടൂറിസ്റ്റുകളുടെ ആസ്ഥാനം . അത് കൊണ്ട് തന്നെ സ്വന്തമായി ഒരു പ്രോപ്പർട്ടി ഉണ്ടെങ്കിൽ മുടങ്ങാതെ ഉള്ള വരുമാനവും നമ്മളെ തേടിയെത്തുന്നു.ടെക്നോപാർക്, മെഡിക്കൽ കോളേജ്,ഇന്റർനാഷണൽ സ്കൂളുകൾ, എയർപോർട്ട് ,ഇവയെല്ലാം തന്നെ റിയൽ എസ്റ്റേറ്റ് ന്റെ മുഖച്ഛായ മാറ്റുന്നു.


കോഴിക്കോട്


ഞമ്മടെ കോയിക്കോട്- മലബാറിന്റെ റാണി.വ്യവസായത്തിന്റെ കലവറ.പലതരത്തിൽ ഉള്ള ബിസിനെസ്സുകളുടെയും ആസ്ഥാനം.ഷോപ്പിംഗ് മാളുകളും, ആശുപത്രികളും , വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം ഇവിടയും ഉണ്ട്.ഇവിടെ നിന്നും കരിപ്പൂർ എയർപോര്ടിലെക്കും, റെയിൽ ഗതാഗതത്തിനും,കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും എല്ലാം തന്നെ പോകുവാൻ വളരെ എളുപ്പമാകുന്നു.വിവരസാങ്കേതികവിദ്യ കോഴിക്കോടിനേയും വിഴുങ്ങി കൊണ്ട് ഇരിക്കുന്നു.


തൃശൂർ


കേരളത്തിന്റെ ഉത്സവനഗരി , പൂരങ്ങളുടെ നാട് , കലാമണ്ഡലവും, വടക്കും നാഥനും,വിദേശികളുടെ വരവ് കൂട്ടുന്നു.അത് കൊണ്ട് തന്നെ നമ്മുടെ നിക്ഷേപങ്ങൾക് സാദ്ധ്യതകൾ ഏറെ ആണ്.കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ഉള്ള ദൂരവും വളരെ കുറവാണ് എന്നുള്ളതും മറ്റൊരു സവിശേഷത ആണ്


കോട്ടയം


കേരളത്തിന്റെ അക്ഷര നഗരി ,റബ്ബറിന്റെ നാട് ,കായലുകളും, നീർച്ചോലകളും തിങ്ങി നിക്കുന്ന നാട്. ഗൾഫ് നാടുകളിൽ കൂടുതൽ ഉള്ളതും ഈ കോട്ടയംകാരെ ആണ്.പല ആളുകളും സ്ഥലം വാങ്ങി സ്ഥിരതാമസം ആകുന്നതും ഇവിടെ തന്നെ.ഇവിടെ ഫ്ലാറ്റുകൾ വാങ്ങുന്നതിനും, വരുമാനം നേടുന്നതിനും ആളുകൾ പരസ്പരം മത്സരിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കുന്നു.കളക്ടറേറ്ററും, കഞ്ഞിക്കുഴിയും ആണ് പ്രധാന കേന്ദ്രങ്ങൾ.


"ഈ പറഞ്ഞ സ്ഥലങ്ങളിൽ സ്ഥലങ്ങളോ , വീടോ, ഫ്ളാറ്റുകളോ വാങ്ങുന്നതിനു Acrespoint നിങ്ങളെ സഹായിക്കുവാൻ എത്തുന്നു.കൂടുതൽ വിവരങ്ങൾക് വെബ്സൈറ്റ് സന്ദർശിക്കുക"







13 views0 comments

Comments


bottom of page